
സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയിലൂടെ നിരാലംബരായ ഒരു കുടുംബത്തിന് കൂടി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിലെ വിളക്കും കാലിനടുത്ത് (കണ്ടശ്ശാംകടവ്) സുധ രാജീവ് പറത്താട്ടിലിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകിയത്. മണലൂർ ബിഎസ്എൻഎൽ ഓഫീസിന് സമീപമായാണ് വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗൃഹസമർപ്പണ ചടങ്ങിൽ മണലൂർ സേവാഭാരതി പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി മഠാധിപതി അഡ്വ. രഘുരാമപ്പണിക്കർ കുടുംബത്തിന് വീടിന്റെ […]