
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട പൊട്ടിത്തെറികൾ അവസാനിക്കുന്നില്ല. പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ആരോപിച്ച് ഡോ. ഷമ മുഹമ്മദ് പരസ്യമായി രംഗത്തെത്തി. രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കണമെന്നും ഷമ ഫേസ്ബുക്കിൽ കുറിച്ചു. 92 ടിക്കറ്റുകളിൽ 9 ടിക്കറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ലെന്നും ഷമ പറയുന്നുണ്ട്. സ്ത്രീ കഴിവുള്ളവളാണെങ്കിൽ, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണെന്നും ഷമ പറയുന്നു.