ചെന്നൈ : മധുര തിരുപ്പറംകുണ്ഡ്രം മലയിലെ പുരാതന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ അണ്ണാമലൈ . “ ഡിഎംകെ സർക്കാർ അധികാര ദുർവിനിയോഗം അവസാനിപ്പിക്കുകയും മുരുകഭക്തർക്ക് ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട് നിയമവാഴ്ചയെ ബഹുമാനിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു “ അണ്ണാമലൈ എക്സ് പോസ്റ്റിൽ കുറിച്ചു. ബഹുമാനപ്പെട്ട ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ എ.വി.എൽ പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് ഡി.എം.കെ സർക്കാർ […]