
പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയായ നൂര്‍ നാസറാണ് അറസ്റ്റിലായത്. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലാണ് ഇവർ താമസിക്കുന്നത്. ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. കുട്ടി ഇരിക്കാൻ ബുദ്ധിമുട്ടുന്നത് അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയും കാര്യം ചോദിച്ചറിയുകയുമായിരുന്നു. പിന്നീട് അദ്ധ്യാപിക നടത്തിയ പരിശോധനയിൽ സ്വകാര്യഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് ഉറക്കത്തിൽ കിടക്കയിൽ മൂത്രം […]