തിരുവനന്തപുരം: അഭിഭാഷകനും ക്രിക്കറ്റ് താരവുമായ കാർത്തികേയ വാജ്പേയിയുടെ കന്നി നോവലായ ‘ദി അൺബിക്കമിംഗ്’ (The Unbecoming) വായനക്കാർക്കിടയിൽ ശ്രദ്ധ നേടുന്നു. ബാഹ്യമായ വിജയങ്ങൾക്കപ്പുറം മനുഷ്യന്റെ ആന്തരികമായ തിരിച്ചറിവുകൾക്കും വ്യക്തതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ദാർശനിക അന്വേഷണമാണ് സ്പിരിച്വൽ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ കൃതി. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച നോവൽ, ദലൈലാമയുടെയും സ്വാമി സർവ്വപ്രിയാനന്ദയുടെയും ആമുഖങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. അദ്വൈത വേദാന്തം, ബുദ്ധമത ദർശനങ്ങൾ എന്നിവയിലൂന്നി നിന്നുകൊണ്ട് ആധുനിക ജീവിതത്തിലെ സംഘർഷങ്ങളെയും അനിശ്ചിതത്വങ്ങളെയും നോവൽ ആഴത്തിൽ വിലയിരുത്തുന്നു. […]