
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവർത്തി പരിചയ പരിപാടി ‘സ്വസ്തി 2026 അഗ്രോക്ലിനിക്’ വിവിധ സ്ഥലങ്ങളിൽ നടക്കും. 24/2/2026 ചൊവ്വാഴ്ച വേങ്ങവിള എൻ. എസ്. എസ് കരയോഗം, ആനാട് ഗ്രാമപഞ്ചായത്ത് ഹാളിലും, 25/02/2026 മലയിൻകീഴും , 26/02/2026 വിളപ്പിലുമാണ് അഗ്രോ ക്ലിനിക്ക് നടക്കുക. കർഷകർക്ക് ഉപകാരപ്രദമായ നൂതന കൃഷിരീതികളുടെ പരിശീലനങ്ങൾ, പ്രദർശനം, വിത്ത്, നടീൽ വസ്തുക്കൾ, ജൈവരോഗകീട നിയന്ത്രണ വസ്തുക്കളുടെ വിൽപന എന്നിവ […]