കോട്ടയം : ശബരിമലയിലെ കൊടിമരത്തിന് മുകളിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലെ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംഅജയ് തറയിൽ 2012 അവ്യക്തമായ ഓർഡറിന്റെ അടിസ്ഥാനത്തിൽ കീഴ് വഴക്കങ്ങൾ ലംഘിക്കേണ്ട കാര്യമില്ല.പിച്ചളയിൽ തീർത്തതാണ് വാജി വാഹനം. എല്ലാം മഹസറിൽ എഴുതിയിട്ടുണ്ട്. ഞങ്ങളാരും ഒന്നും കട്ടുകൊണ്ട് പോയിട്ടില്ല. സാങ്കേതികത്വം മാത്രമാണ് പ്രശ്നം. സ്വർണപ്പാളികൾ മോഷ്ടിച്ചതുപോലെ തങ്ങളാരും ഒന്നും മോഷ്ടിച്ചിട്ടില്ല. വാജി വാഹനം കൊടുത്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റിന്റെയും, തന്ത്രിമാരുടെയും […]