കായംകുളം: നഗരസഭയിലെ സ്വർണ്ണമോതിര വിവാദത്തിൽമുൻ നഗരസഭാ അധ്യക്ഷയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തു. കായംകുളം നഗരസഭയിൽ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച സംഭവത്തിലാണ് മുൻ നഗരസഭാ അധ്യക്ഷ പി. ശശികലയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തത്. പൊതുപ്രവർത്തകൻ നൗഫൽ എസ്. ചെമ്പകപ്പള്ളി കായംകുളം ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഹരിത കർമ്മ സേനക്ക് തെരുവിൽ നിന്ന് ലഭിച്ച സ്വർണ്ണ മോതിരമാണ് ഇവർ എടുത്തത്.11 .33 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരമാണ് വിറ്റത്. […]