ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്കടത്തുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ (52), ഭാര്യ തസ്ന (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മയൂനത്ത് കാക്കേങ്ങൽ (72) എന്നിവരാണ് മരിച്ചത്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച വൈകീട്ട് ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മദീന സന്ദർശനത്തിന് പുറപ്പെട്ട ഏഴംഗ കുടുംബം സഞ്ചരിച്ച വാഹനം […]