
തിരുവനന്തപുരം: ആരോഗ്യവകുപ്പിനും മന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്മീറിന്റെ കുടുംബം. പരാതിക്കാരായ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാതെ ആണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് 19ാം തീയതി ഒരു മിനിറ്റിൽ താഴെ നെബുലൈസേഷൻ മാത്രമാണ് നൽകിയത്. നേഴ്സ് വളരെ മോശമായാണ് സമീപിച്ചത്. ഉറക്കം കളഞ്ഞതിന്റെ ദേഷ്യമായിരുന്നു […]