ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിനെ തുടർന്ന് ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജിദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. സർക്കാർ ഭൂമി കയ്യേറിയാണ് പള്ളി നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റിയത്. കോർപ്പറേഷൻ നടപടിക്ക് പിന്നാലെ സ്ഥലത്ത് സംഘർഷങ്ങൾ ഉടലെടുത്തു. കെട്ടിടം പൊളിച്ചുമാറ്റാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇന്ന് […]