നഗരജീവിതം നൽകുന്ന സമ്മർദ്ദങ്ങൾക്കിടയിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങൾ വടക്കൻ കേരളത്തിലെങ്കിൽ ആദ്യം തെരഞ്ഞെടുക്കാവുന്നത് റാണിപുരം ആണ്. അത്യുത്തരകേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇത് വടക്കൻ കേരളത്തിന്റെ ഊട്ടിയാണ്. കാഞ്ഞങ്ങാട് നിന്ന് 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വളരെ മനോഹരമായ ഒരു സ്ഥലമാണിത്. കടൽനിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ ഇവിടം നിത്യഹരിത ചോല വനങ്ങളും വിശാലമായ പുൽമേടുകളും നിറഞ്ഞതാണ്. നിരവധി മൃഗങ്ങളും അസംഖ്യം […]