
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എനജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയും ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശിയുമായ ഡി. ധനുഷ് (21) ആണ് മരിച്ചത്. പുത്തൻ കാരിയിൽ കിഴക്കേതിൽ വിട്ടിൽ ദിലീപ്-പ്രിൻസി ദമ്പതികളുടെ മകനാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ധനുഷിനെ താമസസ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്ക് ആവശ്യമായ ഹാജർ സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബുധനാഴ്ചയായിരുന്നു അവസാന തീയതി. […]