
പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഫോട്ടോ കത്തിച്ച് അതിൽനിന്നും സിഗരറ്റിന് തീകൊളുത്തി ഇറാനിലെ സ്ത്രീകൾ. ഇറാനിയൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക് കടക്കുകയാണ്. അതിനിടെയാണ് ഇസ്ലാമിക ഭരണകൂടത്തെ പിടികുലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി മാത്രം കണ്ടിരുന്ന, മതത്തിന്ർറെ പേരിൽ സ്ത്രീകളെ വരിഞ്ഞു മുറുക്കിയ മതഭരണകൂടത്തിൻറ ചെകിട്ടത്ത് കിട്ടിയ അടിയായി മാറി പുതിയ പ്രവണത. ഇസ്ലാമിക രാഷ്ട്രത്തിൽ പരമോന്നത നേതാവിന്റെ ചിത്രങ്ങൾ കത്തിക്കുന്നത് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. സ്ത്രീകൾക്ക് പുകവലിക്കുന്നതിനും നിരോധനമുണ്ട്. ഇറാനിയൻ […]