ധാക്ക : ബംഗ്ലാദേശിൽ മുസ്ളീം തീവ്രവാദികൾ നടത്തുന്ന ഹിന്ദു വേട്ട തുടരുന്നു. പലചരക്കുകട ഉടമയായ മോണി ചക്രവർത്തിയെന്ന യുവാവ് കഴുത്തറുത്ത് കൊലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചാർസിന്ദൂർ ബസാറിലെ കട അടച്ചു മടങ്ങുന്നതിനിടയിലാണ് മോണി ചക്രവർത്തിയെ കൊലപ്പെടുത്തിയത്. ബംഗ്ലദേശിൽ കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ 11 പേരാണ് കൊല്ലപ്പെട്ടത്. വിവാദങ്ങളിൽ ഉൾപ്പെടാത്ത നല്ല വ്യക്തിയാണ് മോണിയെന്നും ഈ കൊലയ്ക്കുപിന്നിൽ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുണ്ടെന്നും വ്യാപാരികൾ ആരോപിച്ചു. ദൈനിക് ബിഡി ഖബർ പത്രത്തിന്റെ ആക്ടിങ് എഡിറ്ററും […]