ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി നിർമിച്ച, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവസമയത്ത് സമാജ് വാദി പാർട്ടി എംപി മൊഹീബുള്ള നദ് വി സ്ഥലത്തുണ്ടായിരുന്നുവെന്നും ഇയാൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. ആദിൽ ഖാസിം, മുഹമ്മദ് കൈഫ്, അരിബ്, അസിം, ഉജൈഫ് എന്നിവരാണ് പ്രതികൾ. ആക്രമണത്തിന് പ്രേരിപ്പിച്ച എല്ലാവർക്കുമെതിരെ നടപടിയെടുക്കും. ഡൽഹിയിൽ സോഷ്യൽമീഡിയ ഉപഭോഗവും താത്ക്കാലികമായി […]