ന്യൂഡൽഹി: എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. ഹൈബി ഈഡൻ , ഡീൻ കുര്യാക്കോസ് അടക്കമുള്ള എംപിമാരെയാണ് ബജറ്റ് സമ്മേളനത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. മാണിക്കം ടാഗോർ, ഗുർജീത്ത് സിംഗ് ഓജ്ല, അമരേന്ദ്രർ സിംഗ് രാജ് വാറിംഗ്, കിരൺ കുമാർ റെഡ്ഡി, എസ്. വെങ്കിടേശൻ എന്നിവരും നടപടി നേരിട്ടിട്ടുണ്ട്. സഭാ നടപടികൾ തടസ്സപ്പെടുത്തൽ, സ്പീക്കറുടെ നിർദേശം അവഗണിക്കൽ, സ്പീക്കർക്ക് നേരെ കടലാസുകൾ എറിയൽ തുടങ്ങിയ കാരണങ്ങളിലാണ് സസ്പെൻഷൻ. പ്രതിപക്ഷ ബഹളം കാരണം ലോക് സഭ ഇന്നത്തേക്ക് പരിഞ്ഞു.