ടെഹ്റാന്: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്തി ഇറാന്. യുഎസിന് ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത രഹസ്യ കേന്ദ്രങ്ങളില്‍ ഇറാന്റെ സൈനിക ഉത്പാദനം തടസ്സമില്ലാതെ തുടരുകയാണെന്നും, അമേരിക്ക ഖേദപ്രകടിപ്പിച്ചു കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്നുമാണ് ഇറാന് സായുധ സേനയുടെ തന്ത്രപ്രധാന വിഭാഗമായ ഖതം അല്‍-അന്‍ബിയയുടെ വാക്കുകൾ. ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയുടെ പക്കലുള്ള വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് സൈനിക വക്താവ് പറയുന്നു. അമേരിക്ക ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങള്‍ നിസ്സാരമാണെന്നും യഥാര്‍ത്ഥ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ യുഎസ് റഡാറുകള്‍ക്ക് […]