
മലപ്പുറം: മുൻമന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ ഗുരുതര ആരോപണവുമായി നാഷണൽ യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർ കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി. കോഴിക്കോട് സോണൽ ഓഫീസിനാണ് പരാതി കൈമാറിയിരിക്കുന്നത്. അഹമ്മദ് ദേവർകോവിലിന് നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമുണ്ട്. ജനറൽ സെക്രട്ടറി കാസിമും ദേശീയ പ്രസിഡൻറ് മുഹമ്മദും മതഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ട്. പാർട്ടി ഓഫീസിന് വേണ്ടി […]