ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ കൂടുതൽ സമയം തേടി കോൺഗ്രസ് നേതാവ് സോണിയ. അപേക്ഷ അംഗീകരിച്ച കോടതി ഫെബ്രുവരി ഏഴിന് മറുപടി നൽകാൻ സോണിയയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. 1980- 81ലെ വോട്ടർ പട്ടികയിൽ സോണിയയുടെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ അവർ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 1983 ജനുവരിയില്‍ സമര് പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ 1983 ല്‍ അവരുടെ പേര് നീക്കം ചെയ്യുകയും […]