
ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ഹിന്ദുവേട്ടയ്ക്ക് അറുതിയില്ല. വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടു. സുനാംഗഞ്ച് ജില്ലയിൽ ജോയ് മഹാപാത്രോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് കുടുംബം പറഞ്ഞു. ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയ ശേഷം നിർബന്ധിച്ച് വിഷം വായിൽ ഒഴിച്ചു നൽകുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവ് സിൽഹറ്റ് എംഎജി ഉസ്മാനി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. അമീറുൽ ഇസ്ലാം എന്നയാളാണ് ജോയിക്ക് വിഷം നൽകിയതെന്നും കുടുംബം ആരോപിച്ചു ആൾക്കൂട്ട ആക്രണത്തിൽ […]