
ആദിത്യ ധർ ചിത്രം ദുരന്ധർ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഈ സാഹചര്യത്തിൽ സിനിമയിൽ യാത്രയാരംഭിച്ച ആദ്യനാളുകളിൽ വിശ്വസിച്ച് കൂടെ നിർത്തിയതിന് ഗുരുസ്ഥാനീയനായ പ്രിയദർശനോട് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകൻ ആദിത്യ ധർ. ‘ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ എന്നെ കൃത്യമായി പഠിപ്പിച്ചു. ജോലിയെക്കാൾ വളരെ വിലപ്പെട്ടതായി കാണുന്ന അന്തസ്സ്, വിശ്വാസം, സ്നേഹം എന്നിവ എനിക്ക് നൽകി നിങ്ങൾ എന്നെ തുല്യനായി പരിഗണിച്ചു’ ആദിത്യ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആദിത്യ […]