കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയ ആരോപണമുളള സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. കാലം പറഞ്ഞ കഥ എന്ന ചിത്രം റിലീസ് ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സിനിമയെ കലയായി കണ്ടാൽ പോരേയെന്ന് കോടതി ചോദിച്ചു. സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയും എങ്ങനെ ബാധിക്കുമെന്നും കോടതി ആരാഞ്ഞു.വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയ സിനിമയെന്ന ആരോപണത്തിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ഈ […]