
ലക്നൗ: ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് കണ്ടെടുത്തു. കൊറിയൻ ഗെയിമുകൾക്കും കെ- പോപ്പുകൾക്കും കുട്ടികൾ അടിമകളാണെന്ന് സൂചിപ്പിക്കുന്നതാണ് കുറിപ്പിലെ വരികൾ. ചേതൻകുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. പിതാവിനോട് ക്ഷമ ചോദിച്ചണ് കുറിപ്പ് ആരംഭിക്കുന്നത്. കൊറിയൻ അഭിനേതാക്കളെയും കെ-പോപ്പ് ഗ്രൂപ്പുകളെയും ഞങ്ങൾ സ്വന്തം കുടുംബത്തേക്കാൾ സ്നേഹിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. […]