
കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഊർജ്ജം പകരാൻ പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു സർവീസ് അനുവദിച്ച് മോദി സർക്കാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ സർവീസ് അനുവദിച്ചിരിക്കുന്നത്. ദീർഘനാളത്തെ ജനങ്ങളുടെ ആവശ്യത്തിനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പ്രിയപ്പെട്ടവരേ, നമ്മുടെ പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ […]