
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഈയാഴ്ച ആദ്യമാണ് കർഷകനായ കൈലാഷ് കോഹ്ലിയെ ഭൂവുട വെടിവെച്ച് കൊന്നത്. നെഞ്ചിൽ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂവുടമയായ സർഫ്രാസ് നിസാമാനിയെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നുമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇരയുടെ കുടുംബത്തിന് സംരക്ഷണം നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സിന്ധിലെ പാകിസ്താൻ […]