
ന്യൂഡൽഹി: പാക് പൗരൻ മതംമാറ്റി വിവാഹം കഴിച്ച ഇന്ത്യൻ യുവതി അഭയകേന്ദ്രത്തിൽ. നവംബർ 4 നാണ് ആരാധാനാലയങ്ങൾ സന്ദർശിക്കാനുള്ള ഉഭയകക്ഷി കരാർ പ്രകാരം അമൃത്സറിലെ അട്ടാരി അതിർത്തി വഴി സരബ്ജീത് കൗർ പാകിസ്ഥാനിലേക്ക് പോയത്. പിന്നീട് യുവതിയെ കാണാതാവുകയായിരുന്നു. പാകിസ്ഥാനിയായ നാസിർ ഹുസൈനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും മതം മാറി വിവാഹം കഴിച്ചെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷെൽട്ടർ ഹോമിൽ നിന്നുള്ള യുവതിയുടെ വീഡിയോ പുറത്തുവന്നത്. തന്നെ ഭീഷണിപ്പെടുത്തി മതം മാറ്റിയെന്നും തടവിലാണെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും […]