
പരാജയ ഭീതിയിൽ സർവ്വ അടവും പുറത്തെടുത്ത് നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാത്ഥി വി. ശിവൻകുട്ടി. നെറ്റിയിൽ കളഭവും ചാർത്തി കൊണ്ടുളള ശിവൻകുട്ടിയുടെ ‘ന്യൂ ലുക്കാണ്’ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് ഏറ്റുമുട്ടാനുള്ള കെൽപ്പ് നഷ്ടപ്പെട്ടതോടെയാണ് ശിവൻകുട്ടി വിവിധ അഭ്യസങ്ങൾ പയറ്റിനോക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ‘നെറ്റിയിൽ ചന്ദനക്കുറി ഒക്കെ ഉണ്ടല്ലോ’, ‘എന്തൊക്കെ കാണണം എന്റെ കാറൽ മാക്സ് മുത്തപ്പാ’, ‘ദേ നോക്കിക്കേ അപ്പൂപ്പന്റെ നെറ്റിയിൽ കുറി’, ‘അയ്യോ നെറ്റിയിൽ ചന്ദനം നേമത്തിന് […]