
ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചിഹ്നമില്ലാതെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട 5 വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകളിറങ്ങിയിരിക്കുന്നത്. യു.ഡി എഫ് പിന്തുണയോടെയാണ് ഈ തെരഞ്ഞെടുപ്പിൽ സുധാകരൻ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് മത്സര രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുധാകരൻ മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു ജനവിധി തേടിയിരുന്നത്. എന്നാൽ ഇതാദ്യമായാണ് ചിഹ്നം ഏതെന്ന് അറിയാതെ പോസ്റ്റുകൾ രംഗത്തു വരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായതിനാൽ സുധാകരനുള്ള ചിഹ്നം പിന്നീടായിരിക്കും തെരഞ്ഞെടുപ്പ് […]