
കൊച്ചി: വിചാരണക്കോടതിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക. മനുഷ്യരല്ലേ, ചൂടുകാലത്തൊക്കെ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും. എന്നാല്‍ താന്‍ ഉറങ്ങാറില്ല. അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്. ആത്മാര്‍ഥത കാരണം ജൂനിയേഴ്സ് ഇരിക്കേണ്ട സമയത്ത് പോലും കോടതിയില്‍ ഹാജരായിട്ടുണ്ട്. എന്റെ ലൈഫിന്റെ ഒന്നര വർഷമാണ് അവിടെ ഇരുന്നത്. ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് ഇങ്ങനെ പറയാന്‍ പാടില്ലെന്നും ടി.ബി. മിനി പറഞ്ഞു. ഇന്ന് കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് അതിരൂക്ഷ വിമര്‍ശനവുമായാണ് വിചാരണ കോടതി രംഗത്തെത്തിയത്. ഇന്നും […]