
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ, റിപ്പോർട്ടർ ടിവിയുടേതെന്ന വ്യാജേന പ്രചരിക്കുന്ന ന്യൂസ് കാർഡ് തീർത്തും വ്യാജം. ‘മഹാമുനിമാർ പാചകം ചെയ്തത് വിറകടുപ്പിൽ, ആ പൈതൃകം പിന്തുടരാൻ ഭാരതീയർക്ക് കഴിയണം’ എന്ന വാചകത്തോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് കൊണ്ടുള്ള കാർഡ് തയ്യാറാക്കിയിരിക്കുന്നത്. കാർഡിന് ഇടത്- കോൺഗ്രസ് ഹാൻഡിലുകൾ വലിയ പ്രചരണമാണ് നൽകിയത്. ഇതിന് പിന്നാലെയാണ് ചാനൽ തന്നെ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങൾ കടുത്ത യുദ്ധഭീതിയിലും സംഘർഷങ്ങളിലും അമർന്നിരിക്കുമ്പോഴും, ശക്തമായ […]