
ന്യൂഡൽഹി: ആഭ്യന്തര കലാപവും ഭരണകൂട വിരുദ്ധ പ്രക്ഷോഭവും രൂക്ഷമായ ഇറാനിൽ നിന്നും ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തി. വിദ്യാർത്ഥികളും തീർത്ഥാടകരും ഉൾപ്പെടെയുള്ളവരാണ് വെള്ളിയാഴ്ച രാത്രിി ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇറാനിൽ സ്ഥിതി ആശങ്കാജനകമാണെന്നും പ്രക്ഷോഭം അതിരൂക്ഷമായ അവസ്ഥയിലാണെന്നും മടങ്ങിയെത്തിയവർ പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണ് ലഭിച്ചത്. മടക്കയാത്ര സംബന്ധിച്ച സമയാസമയം വിവരങ്ങൾ അറിക്കുന്നുണ്ടായിരുന്നു. മോദിജിയുണ്ടെങ്കിൽ ഒരു കാര്യവും അസാധ്യമല്ലെന്നും വീണ്ടും വ്യക്തമായി, കുട്ടത്തിലൊരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇറാനിലുളള മുഴുവൻ […]