തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്കുള്ളതാണെന്നും കീഴ്വഴക്കം അങ്ങനെ ആയതുകൊണ്ടാണ് തന്ത്രിക്ക് കൈമാറിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയിൽ. അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും എടുത്ത വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് അജയ് തറയിൽ കോൺഗ്രസിനെ കുടുക്കിലാക്കി രംഗത്ത് എത്തിയത്. ക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമയത്ത് താഴികക്കുടം വാജി വാഹനം എന്നിവ തന്ത്രിക്ക് അവകാശപ്പെട്ടതാണ് എന്നാണ് അന്ന് പറഞ്ഞത്. അത് […]