
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ, മാധാവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരളത്തെ സംബന്ധിച്ച് ഒരിക്കലും ഈ നാമധേയം മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയുടെ മറുവാക്കായിരുന്നു ഗാഡ്ഗിൽ. ഓരോ തവണ നേരിൽ കാണുമ്പോൾ കേരളത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ദുഃഖിച്ചിരുന്നു. സഹ്യപർവ്വതനിരകൾ ഇടിഞ്ഞു വീഴുന്നു, കാടുകൾ അന്യാധീനപ്പെടുന്നു, പുഴകളും കുന്നുകളും നശിക്കുന്നു. ഇവയെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. ആറന്മുള വിമാനത്താവളത്തിന് എതിരെ നടന്ന സമരത്തിലും അദ്ദേഹം പങ്കെടുത്തു. ആറന്മുള […]