
കൊച്ചി: അങ്കമാലിയിൽ വാഹനമിടിച്ചു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ കടുത്ത വിമർശനവുമായി കുടുംബം. ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടം സംഭവിച്ച് ആറ് ദിവസമായിട്ടും പ്രതിയെ പിടിച്ചിട്ടില്ല. പ്രതി വലിയവൻ ആയതിനാലാണോ പിടികൂടാത്തതെന്നും സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് വിലയില്ലേയെന്നും ജസ്ലിയയുടെ അമ്മ ലീമ ചോദിച്ചു. പ്രതി ഡോക്ടർ ആണ്. ജീവൻ സംരക്ഷിക്കേണ്ടവനാണ് ജീവൻ എടുത്തത്. പ്രതി വലിയവൻ ആയതിനാലാണോ പൊലീസ് പിടികൂടാത്തത്. സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് വിലയില്ലേ? പ്രതി ഇനി ഡോക്ടർ ആയി വരുമ്പോൾ എത്രയോ ജീവനുകൾ അയാളുടെ […]