
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ചർച്ചയായി തലസ്ഥാന നഗരിയിലെ പുതിയ പോസ്റ്റർ. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ പരസ്യ ബോർഡുകൾക്ക് താഴെയാണ് വൈറൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഫുട് പാത്തിലാണ് പോസ്റ്ററുള്ളത്. “സ്വര്‍ണ്ണം കട്ടത് ആരപ്പാ ? ഉത്തരം വേണോ ? പാദങ്ങളുടെ മുദ്രയുളളിടത്ത് നിന്നിട്ട് മുകളിലേക്ക് നോക്കൂ”, എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. അവിടെ നിന്ന് മുകളിലേക്ക് നോക്കിയാൽ കാണുന്നത് പിണറായി വിജയന് ”LDF അല്ലാതെ മറ്റാര് ” എന്നുപറയുന്ന കൂറ്റന്‍ പരസ്യബോർഡാണ് . പാളയം അടക്കം നഗരത്തിലെ […]