
കലോത്സവ വേദികൾക്ക് പേരിടുന്നതിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി എ.എസ്. അഖിലിന്റെ തുറന്ന കത്ത്. 25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെയോ, സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല. ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ടെന്നും വിദ്യഭ്യാസ മന്ത്രി മറുപടി പറയണമെന്നും എ.എസ്. അഖിലിൽ ആവശ്യപ്പെട്ടു. കത്തിന്റെ പൂർണ്ണരൂപം വായിക്കാം…. 64 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പുഷ്പങ്ങളുടെ പേര് നൽകിയാണ് വേദിയൊരുക്കിയിരിക്കുന്നത്….സന്തോഷം. എന്നാൽ […]