കൊച്ചി : ലഹരിക്കടത്തിന് സഹായിച്ചതിന് കാലടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു . സിപിഒ സുബീറിനെയാണ് സംഭവത്തിൽ സസ്പെന്ഡ് ചെയ്തിരിക്കുന്നത്. ഇതിനുമുൻപും ലഹരിക്കടത്തിന് സഹായിച്ചെന്നപേരിൽ ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിലെ സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടിച്ചതിനെതുടർന്നുണ്ടായ അന്വേഷണത്തിലാണ് റൂറൽ എസ്പി എം.ഹേമലത ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. സെപ്റ്റംബർ മാസത്തിൽ പെരുമ്പാവൂരിലെ കണ്ടത്തറ ഭായി കോളനിയിൽ നിന്ന് എക്സൈസ് 66 ഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിനുപിന്നിലും സുബീറിന്റെ സഹായമുണ്ടെന്നാണ് […]