കണ്ണൂർ: പാനൂരിൽ 19 കാരി കുഴഞ്ഞു വീണു മരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ്- ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന ആണ് മരിച്ചത്. ഇന്നലെയായിരുന്നു ദാരുണ സംഭവം. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെന്ററിലെത്തിയതായിരുന്നു ഫാത്തിമ. പെൺകുട്ടി കുഴഞ്ഞുവീഴുന്നതും ആളുകൾ ഓടികൂടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും, പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കബറടക്കി. സന ഫാത്തിമ ഏകസഹോദരിയാണ്. 