ന്യൂഡൽഹി: യുഎപിഎ കേസിൽ കശ്മീരി വിഘടനവാദിയും ദുക്തരൻ ഇ മില്ലത്ത് മേധാവിയുമായ ആസിയ അന്ദ്രാബി കുറ്റക്കാരി. തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്മെന്റ്, വിദ്വേഷ പ്രസംഗങ്ങൾ, ക്രിമിനൽ ഗൂഢാലോചന, ഭീകരവാദത്തിലൂടെ രാജ്യത്തിനെതിരായ യുദ്ധം എന്നീ കുറ്റങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി ഇവർക്കെതിരെ ചുമത്തിയത്. യുഎപിഎ സെക്ഷന് 18, 38 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കേസിൽ ഇവരുടെ രണ്ട് കൂട്ടാളികളും പ്രതികളാണ്. ജനുവരി 17 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. 1987 ലാണ് ആന്ദ്രാബി വനിതാ വിഘടനവാദ ഗ്രൂപ്പായ […]