ഹൈദരബാദ്: രണ്ട് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ക്രൂരത നടന്നത്. മക്ലൂർ മണ്ഡലത്തിലെ ബോർഗാം ഗ്രാമത്തിൽ താമസിക്കുന്ന രമേഷാണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെയും കാമുകനായ ദിലീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 13 വർഷം മുൻപാണ് രമേഷും സൗമ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികൾ നിസാമാബാദ് ജില്ലയിലാണ് താമസിച്ചിരുന്നത്. രമേശ് ഒരു സ്വകാര്യ ഫിനാൻസ് കമ്പനിയിലും സൗമ്യ സ്വകാര്യ സ്കൂളിലുമാണ് ജോലി ചെയ്തിരുന്നത്. ഇതേ സ് കൂളിൽ ജോലി […]