കാസര്‍കോട്: 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാല വേദിയാകും. സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരളയുമായി സഹകരിച്ച് ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയ ക്യാമ്പസിലാണ് പരിപാടി. “വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം” എന്ന വിഷയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം ഏഴിന് രാവിലെ 10ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിക്കും. […]