
ബെംഗളൂരു: വിവാഹം ആലോചിക്കാത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകയിലെ ചിത്രദുർഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൊസദുർഗ സ്വദേശിയായ കർഷകൻ സന്നനിഗപ്പ(65) ആണ് കൊല്ലപ്പെട്ടത്. മകൻ നിംഗരാജ(35) യെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ ഉറങ്ങിക്കിടക്കവേ മകൻ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിംഗരാജ ജോലിക്കൊന്നും പോകാതെ അലസജീവിതമാണ് നയിച്ചിരുന്നത്. കൃഷിപ്പണി ചെയ്യാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും അതിനും തയ്യാറായില്ല. 35 വയസായിട്ടും കല്യാണം കഴിച്ചു കൊടുക്കാത്തതിന്റെ പേരിൽ മകൻ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് […]