
എറണാകുളം: വികസനം ജന്മാവകാശം മെഗാ അദാലത്തും, ജനസംഗമവും നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും , കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കും. 70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജന സേവനത്തിനുള്ള രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരുടെയും ഒപ്പം, എല്ലാവർക്കും വികസനമെന്നതാണ് ലക്ഷ്യം. താനൊരു പ്രധാന സേവകനാണെന്നാണ് പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളത്. […]