
അടൂർ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ കുരമ്പാല പഴകുളം ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കുരമ്പാല തെക്ക് താന്നിവിള വടക്കേതിൽ വീട്ടിൽ സുഭാഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാറ്റാൻ പാകമാക്കിയ 125 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. അടൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവ സീസൺ ആയതിനാൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് അതീവ ജാഗ്രത പുലർത്തി വന്നിരുന്നു. സുഭാഷിനെ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് […]
The post അടൂരിൽ എക്സൈസ് പരിശോധന: 125 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു appeared first on Kairali News | Kairali News Live.
