
നിയമനിർമ്മാണത്തിനും രാഷ്ട്രീയ സംവാദങ്ങൾക്കും മാത്രമാണ് നിയമസഭകൾ എന്ന പരമ്പരാഗത ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകവായന മരിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി സംഘടിപ്പിക്കുന്ന മേളയുടെ നാലാം പതിപ്പിന് തുടക്കമായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കേവലം നിയമനിർമ്മാണ സഭ എന്നതിനപ്പുറം, നമ്മുടെ സംസ്കാരത്തെ അടയാളപ്പെടുത്താനും സമ്പുഷ്ടീകരിക്കാനുമുള്ള വേദിയായി നിയമസഭ മാറണമെന്ന നിലപാടിലാണ് ഇത്തരം പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുസ്തകവായന പുതിയ രൂപങ്ങളിലേക്ക് മാറുന്ന കാലത്തും വായനയുടെ പ്രാധാന്യം വിളിച്ചോതാനാണ് ഇത്തരം മേളകൾ ലക്ഷ്യമിടുന്നത്. […]
The post അസഹിഷ്ണുതയ്ക്കെതിരെ അക്ഷരക്കവചമൊരുക്കി നിയമസഭ പുസ്തകോത്സവം; ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച് പിണറായി വിജയൻ appeared first on Kairali News | Kairali News Live.
