
ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയിൽ ഒഎൻജിസി എണ്ണക്കിണറിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് വൻ തീപിടുത്തം. രാജോൽ മേഖലയിലെ ഇരുസുമണ്ഡ ഗ്രാമത്തിലാണ് സംഭവം. അപകടത്തെത്തുടർന്ന് മേഖലയിൽ കനത്ത ജാഗ്രത പ്രഖ്യാപിക്കുകയും സമീപത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്ന എണ്ണക്കിണറിൽ വർക്ക്ഓവർ റിഗ് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ പെട്ടെന്നുണ്ടായ വൻ സ്ഫോടനത്തിൽ ക്രൂഡ് ഓയിലും വാതകവും ആകാശത്തേക്ക് അതിശക്തമായി ചീറ്റുകയായിരുന്നു. ഇതിന് പിന്നാലെ വാതകത്തിന് തീപിടിക്കുകയും ചെയ്തു. വാതകച്ചോർച്ചയെത്തുടർന്ന് പ്രദേശം മുഴുവൻ […]
The post ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിൽ വാതകച്ചോർച്ചയും തീപിടുത്തവും: ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു appeared first on Kairali News | Kairali News Live.
