
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കി. കേരള നിയമസഭ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ജനുവരി 3ന് കോടതി വിധി വന്ന ദിവസം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നു. ജനപ്രാതിനിത്യ നിയമത്തിന്റെയും സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് അയോഗ്യനാക്കിയതെന്ന് വിജ്ഞാപനം. ഇതോടെ തിരുവനന്തപുരം സീറ്റ് ഒഴിവ് വന്നെന്ന് കേരള നിയമസഭാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്തു. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം മൂന്നിനാണ് ആൻറണി രാജുവിന് മൂന്നുവർഷം സാധാരണ തടവ് […]
The post ആന്റണി രാജു അയോഗ്യൻ; വിജ്ഞാപനമിറക്കി കേരള നിയമസഭ സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.
