
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ പെൺകുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വൈകുന്നേരത്തോടെ കോളേജിലെത്തിയ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കകം നടപടി അറിയിക്കാമെന്ന് കോളേജ് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടപടി പ്രഖ്യാപിക്കുന്നതിന് പകരം കോളേജ് പെട്ടെന്ന് ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുകയായിരുന്നു. ഇത് അധ്യാപകനെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ […]
The post ആർത്തവത്തിന്റെ പേരിൽ ആക്ഷേപം, ആത്മഹത്യ ചെയ്യാൻ ആക്രോശം; തുമ്പ സെന്റ് സേവിയേഴ്സിൽ അധ്യാപകനെതിരെ എസ്എഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.
