
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ വെള്ളിയാഴ്ച്ചമുതൽ മഴയ്ക്ക് സാധ്യത. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴ വീണ്ടും എത്തുന്നത്. ഇതിന് മുന്നോടിയായി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച മുതൽ ചക്രവാതച്ചുഴി ശ്രീലങ്കയിൽ നിന്നും തീരത്തോട് അടുക്കുന്നതോടുകൂടി കേരളത്തിലും തമിഴ്നാട്ടിലും മഴ തുടങ്ങും. വെള്ളിയാഴ്ച്ച മുതൽ മദ്ധ്യ തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത എന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. […]
The post ഇനി കുട എടുക്കാൻ മറക്കല്ലേ ; ചക്രവാതച്ചുഴി തീരമടുത്താൽ മഴയുറപ്പാണ് appeared first on Kairali News | Kairali News Live.
